ലോകം മുഴുവൻ കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ ഭരണാധികാരികളുടെ നിർദേശങ്ങൾ അനുസരിക്കുക. അല്പമെങ്കിലും സ്ഥലമുള്ളവർ ഈ സമയത്തു 2 മൂട് കപ്പ , ചേന, ചേമ്പു ഇതൊക്കെ നട്ടുപിടിപ്പിക്കണം . നാളെ ഭക്ഷ്യ ഷാമം രൂക്ഷമായാൽ നമുക്ക് പിടിച്ചു നിൽക്കാൻ പറ്റും. നമ്മുടെ നാട്ടിൻപുറങ്ങളിലെ സ്റ്റോക്ക് തീരാൻ അധികം സമയം ഒന്നും വേണ്ട. എണ്ണ ഉപ്പ് പഞ്ചസാര പോലെയുള്ള സാധനങ്ങളുടെ വിതരണം നിന്ന്‌പോയാൽ നമുക്കൊക്കെ അത് ശീലിച്ചേ പറ്റൂ.
ഈ വൈറസിന്റെ സഞ്ചാരം തുടങ്ങിയിട്ടോ ഉള്ളോ എന്ന് നമുക്കറിയില്ല . മരുന്നില്ലാത്ത കൊറോണക്കു യാതൊരു കരുണയും ഇല്ല. മാസ്കും കൈ കഴുകലും ആയി എത്ര നാൾ പിടിച്ചു നില്കും. അടുക്കളയിൽ ഇനി മുതൽ ഓരോ സാധനങ്ങൾ എടുക്കുമ്പോഴും ചിന്തിക്കണം ഇതില്ലാതെ എനിക്ക് ജീവിക്കാൻ പറ്റുമോ എന്ന്. മനുഷ്യൻ പ്രകൃതിക്കിണങ്ങി ജീവിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
Tags: Covid 19, Coronavirus, coronavirus treatment

No comments:
Post a Comment