മലയാള സിനിമയിലെ താരരാജാവായ മോഹൻലാൽ അഭിനയ ജീവിതത്തിൽ നാൽപതു വര്ഷം പിന്നിടുന്നു. എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ഇപ്പോഴും ആ മഹാനടൻ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രമായ പുലിമുരുഗനും ഇരുനൂറുകോടി ചിത്രമായ ലൂസിഫറും ഒക്കെ അദ്ദേഹത്തിന്റെ താരമൂല്യം വിളിച്ചോതുന്നു.
മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഒരു വത്യസ്തമായ ചിത്രമായിരുന്നു 1984 നവംബർ 30നു പുറത്തിറങ്ങിയ ഉയരങ്ങളിൽ എന്ന ചിത്രം. ഒരു പാട് ജനശ്രദ്ധ നേടിയ ഈ സിനിമയുടെ തിരക്കഥ എഴുതിയത് MT വാസുദേവൻ നായരും സംവിധാനം IV ശശിയും ആയിരുന്നു.
ജയരാജൻ എന്ന മോഹൻലാലിന്റെ കഥാപാത്രം ഇന്നും വ്യത്യസ്താമായ തന്നെ തുടരുന്നു. വില്ലനും നായകനുമായി തകർത്തഭിനയിച്ച രംഗങ്ങൾ ഇന്നും പ്രേക്ഷകർ കാണുമ്പോൾ കോരിത്തരിക്കാറുണ്ട്. മലയാള സിനിമ ഇന്നുവരെ കാണാത്ത ക്ലൈമാക്സ് ആണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.

ഇപ്പോഴും ഉയരങ്ങളിൽ ഒരു മാസ്റ്റർപീസായി തന്നെ തുടരുന്നു. ഈ ചിത്രം ഇണൈയും നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ തീര്ച്ചയായും കാണണം. ലാലേട്ടന്റെ മാസ്മരിക പ്രകടനം നിങ്ങൾ ഒരിക്കലും മറക്കില്ല.

Malayalam Movie Uyarangalil, Mohanlal climax in Uyarangalil, Kajal Kiran, Malayalam actress Swapna, Best Malayalam movie Uyarangalil
No comments:
Post a Comment